X
    Categories: main stories

രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യു.എസ് പ്രസിഡന്റായി ട്രംപ്; അനുകൂലിച്ച് 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും

വാഷിങ്ടണ്‍: കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. യു.എസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭ(223-205)പാസാക്കി. വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.

ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തള്ളിയതോടെയാണ് യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച് നടപടികളിലേക്ക് കടന്നത്. യു.എസ് ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ഇതോടെ ട്രംപ് മാറി. ട്രംപിനെ പിന്താങ്ങാതെ വോട്ട് രേഖപ്പെടുത്തി 10 റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ നടപടി പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. 2019ല്‍ പ്രമേയം കൊണ്ടുവന്നെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.

ജനപ്രതിനിധി സഭയുടെ അംഗീകാരം നേടിയെങ്കിലും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സെനറ്റില്‍ വിചാരണയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായാലേ ഇംപീച്ച്‌മെന്റ് നടപടി പൂര്‍ണമാകൂ. 20ന് നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞചടങ്ങ് ഈ സാഹചര്യത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: