X

തമിഴ്‌നാട്ടിലെ കാട്ടാനകളോട് കൗതുകം കാണിക്കേണ്ട; വന്‍ പിഴ ചുമത്താനൊരുങ്ങി സര്‍ക്കാര്‍

കാട്ടാനയെ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരിയില്‍ നിന്നും തമിഴ്‌നാട് വനംവകുപ്പ് 10000 രൂപ പിഴ ചുമത്തി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പും നല്‍കി. കഴിഞ്ഞ ദിവസം കാട്ടാനയെ വിനോദ സഞ്ചാരി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു.

സഞ്ചാരി തന്റെ കാറില്‍ നിന്ന് ഇറങ്ങി കാട്ടാനയുടെ മുമ്പില്‍ നിന്നു. ആളെ ശ്രദ്ധയില്‍പ്പെട്ടതോടെ ആന സഞ്ചാരിക്കുനേരെ തിരിഞ്ഞു. ഇതോടെ അയാള്‍ ആനക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവര്‍ ഹോണ്‍ മുഴക്കുകയും മറ്റും ചെയ്തതോടെയാണ് ആന പിന്‍തിരിഞ്ഞത്.

പെണ്ണങ്കരം ഫോറസ്റ്റ് റേഞ്ചര്‍ നടത്തിയ അന്വേഷണത്തില്‍ മേക്കലന്തിട്ട് വില്ലേജിലേ കെ. മുരുകേശന്‍ (55) ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വന്യജീവി സംരക്ഷണ നിയമപ്രകാരം 10000 രൂപ പിഴ ചുമത്തുകയായിരുന്നു.

webdesk13: