X

ഡി പി ആര്‍ പൂര്‍ണ്ണമല്ല; കെ റെയിലിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ല:കേന്ദ്രം

കെ റെയിലിന്‍ തല്‍ക്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്റില്‍ പറഞ്ഞതാണ് ഇക്കാര്യം.

ഡി പി ആര്‍ പൂര്‍ണ്ണമല്ല, പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല, സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കും എന്നതിന് വ്യക്തതയില്ല ഇതൊക്കെ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ മന്ത്രാലയം വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളമൊട്ടാകെ വ്യാപക പ്രതിഷേധവും വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. കൃത്യമായ ഒരു പഠനം പോലുമില്ലാതെ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷ സംഘടനകള്‍ നിരവധി തവണ പ്രതിഷേധം അറിയിച്ചതാണ്.

web desk 3: