X

ഡോ.വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി; ഇരുവരും ചുമതലയേറ്റു

കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറിയായി ഡോക്ടര്‍ വി വേണുവും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരു വര്‍ഷത്തെ കാലാവധി കൂടിയുണ്ട്. ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി പദവിയില്‍ എത്തിയിരിക്കുന്നത്.

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ ക്ലീന്‍ റെക്കോര്‍ഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ക്ക് ധര്‍വ്ഷ് സാഹിബിന് തുണയായത്. ഇദ്ദേഹത്തിന് ഒരു വര്‍ഷമാണ് കാലാവധി ബാക്കിയുള്ളങ്കിലും പൊലീസ് മേധാവി ആയതിനാല്‍ രണ്ടുവര്‍ഷം തുടരാനാകും.

webdesk11: