X
    Categories: indiaNews

ഡിആര്‍ഡിഓ തയ്യാറാക്കിയ കോവിഡ് മരുന്ന് ഇന്ന് മുതല്‍ വിതരണം ചെയ്യും

ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗമായ ഡിഫന്‍സ് റീസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച കോവിഡിനെതിരെയുള്ള മരുന്ന് വിതരണത്തിന് തയ്യാറായി. ആദ്യഘട്ടത്തില്‍ പതിനായിരം പാക്കറ്റ് ആയിരിക്കും വിതരണം ചെയ്യുക. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഡല്‍ഹിയില്‍ മരുന്നിന്റെ പ്രഥമ വിതരണം നടത്തും.
ഡി.ഡിയോക്‌സി -ഡി-ഗ്ലൂക്കോസ് എന്നാണ് മരുന്നിന്റെ പേര്. ആദ്യ രണ്ടു പരീക്ഷണങ്ങളിലും മരുന്ന് കോവിഡ് രോഗികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. മരുന്നിന്റെ ഉപയോഗത്തോടെ ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന. കഴിഞ്ഞ ഒക്ടോബറിലാണ് മരുന്ന് വികസിപ്പിക്കാന്‍ ആരംഭിച്ചത്. റെഡി ലബോറട്ടറിസുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ മരുന്ന് വികസിപ്പിച്ചത്. പൊടി രൂപത്തിലുള്ള മരുന്ന് പച്ച വെള്ളത്തില്‍ കലക്കി കുടിക്കാം.

 

web desk 3: