X

ടാറ്റയെയും ബൈജൂസിനെയും പിന്തള്ളി; ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഡ്രീം 11

മുംബൈ: 2020 ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഫാന്റസി സ്‌പോട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം 11. ടാറ്റ സണ്‍സ്, ബൈജൂസ്, അണക്കാഡമി തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് ഡ്രീം11 സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് കമ്പനിയായ വിവോ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് മാറിയതിനെ തുടര്‍ന്നാണ് ബി.സി.സി.ഐക്ക് പുതിയ കമ്പനിയെ കണ്ടെത്തേണ്ടി വന്നത്.

222 കോടിക്കാണ് ഡ്രീം11 ലേലം സ്വന്തമാക്കിയത്. അണക്കാഡമി 210 കോടിയും ടാറ്റ 180 കോടിയുമാണ് മുമ്പോട്ടുവച്ചത്. 125 കോടിയാണ് ബൈജൂസ് മുടക്കാമെന്നേറ്റത്.

ലഡാകിലെ സംഘര്‍ഷത്തിന് പിന്നാലെ, ചൈനീസ് കമ്പനികളെ വ്യാപകമായി ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് വിവോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത്. 2017ല്‍ 2199 കോടിക്കാണ് വിവോ അഞ്ചു വര്‍ഷത്തേക്ക് ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയിരുന്നത്. 440 കോടിയാണ് ഒരു സീസണില്‍ വിവോ മുടക്കുക.

Test User: