X

സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴക്കുറവ് മൂലം സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. മഴയുടെ അളവില്‍ വലിയ തോതിലാണ് കുറവ് അനുഭവപ്പെട്ടത്. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു. ഇടവപ്പാതി മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതോടെ ജല ഉപയോഗത്തിന് നിയന്ത്രണം വരും, സഹകരണ ബാങ്കുകളില്‍നിന്നുള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നിലവില്‍ വരും. ഇനിയും തുലാമഴയിലാണ്‌ പ്രതീക്ഷ. അതും ചതിച്ചാല്‍ വൈദ്യുതി നിയന്ത്രണമുള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും.

chandrika: