X

ഷാര്‍ജയില്‍ വന്‍മയക്കുമരുന്ന് വേട്ട; 24 പേര്‍ അറസ്റ്റിലായി

ഷാര്‍ജ: ഷാര്‍ജ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെ വന്‍മയക്കുമരുന്നുകടത്ത് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 23 ദശലക്ഷം ദിര്‍ഹം വില വരുന്ന 120 കിലോ ഹഷീഷ്, 30 ലക്ഷം മയക്കുമരുന്ന് ഗുളികള്‍ എന്നിവയാണ് പിടികൂടിയത്.

ഇതോടനുബന്ധിച്ചു ഏഷ്യന്‍-അറബ് വംശജരായ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട്ുഘട്ടങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്തുന്നവര്‍ക്കെതിരെ കടുത്തശിക്ഷയാണ് നിലവിലുള്ളത്.

webdesk14: