X

മയക്കുമരുന്നുമായി യുവാവ് പിടിയില്‍

പാലക്കാട് മണ്ണാര്‍ക്കാട് സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പ്പെടുന്ന മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. കരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ.വര്‍ഗീസ് (27) ആണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. 5.01 ഗ്രാം മയക്കുമരുന്ന് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.

പൊലീസിന്റെ വാഹന പരിശോധനക്കിടെ കരിയോട് റോയല്‍പ്ലാസ ഓഡിറ്റോറിയത്തിന് സമീപത്തുവച്ചാണ് കാറില്‍ വന്ന ഇയാളെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

webdesk14: