X

ദുബായ്‌ പ്രവാസികളുടെ ഇഷ്ടനഗരം

അബുദാബി: ദുബായ്‌ പ്രവാസികളുടെ ഇഷ്ടനഗരമായി അന്താരാഷ്ട്ര സര്‍വ്വെ.ലോകത്തിലെ പ്രവാസികളുടെ ഇഷ്ടനഗരങ്ങളുടെ പട്ടികയില്‍ മൂന്ന്‌ നഗരങ്ങളാണ്‌ ഇടംപിടിച്ചത്‌. ദുബായ്‌ക്ക്‌ രണ്ടാം സ്ഥാനമാണ്‌ ലഭിച്ചത്‌.ഒന്നാം സ്ഥാനത്ത്‌ വലന്‍സിയയും മൂന്നാം സ്ഥാനത്ത്‌ മെക്‌സിക്കോ സിറ്റി എന്നീ മുന്നു നഗരങ്ങളാണ്‌ ലോകപ്രവാസികളുടെ ഇഷ്ടകേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. 177 രാജ്യങ്ങളില്‍നിന്നുള്ള 12,000 പേരില്‍ നടത്തിയ സര്‍വ്വെയുടെ ഫലമാണ്‌ പുറത്തുവന്നത്‌.

തങ്ങളുടെ ജോലിയിലെ സംതൃപ്‌തി, സര്‍ക്കാര്‍ സേവനങ്ങളുടെ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ്‌ പ്രധാനമായും പ്രവാസികള്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ മുന്‍നിരയിലെത്തിച്ചത്‌.

Chandrika Web: