X

റെയ്ഡിനിടെ പൊലീസുകാര്‍ നവജാത ശിശുവിനെ ചവിട്ടി കൊന്നുവെന്ന്; അന്വേഷണം

ജാര്‍ഖണ്ഡില്‍ പൊലീസ് റെയ്ഡിനിടെ നവജാതശിശുവിനെ പൊലീസുകാര്‍ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. ഇന്നലെ ജാര്‍ഖണ്ഡ് ഗിരിധയില്‍ കേസിന്റെ ഭാഗമായി പ്രതിയെ പിടികൂടനായി പൊലീസ് സംഘം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയെന്നാണ് ആരോപണം.നാലുദിവസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത സോരാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭൂഷണ്‍ പാണ്ഡെ എന്ന പ്രതിയെ തെരഞ്ഞിറങ്ങിയതാണ് പൊലീസ്. ഇന്നലെ പുലര്‍ച്ചെയോടെ പൊലീസ് എത്തുമ്പോള്‍ അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും രക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടു എന്ന കുടുംബം പറഞ്ഞു. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളില്‍ കയറിയപ്പോള്‍ കുഞ്ഞിന് ചവിട്ടേല്‍ക്കുകയായിരുന്നു എന്ന് ഭൂഷണ്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

webdesk11: