X
    Categories: indiaNews

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി

ഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി. 5 സെക്കന്റോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ട്.

ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്പ മേഖലകളില്‍ ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്. മധ്യേഷ്യയിലും ഹിമാലയന്‍ പര്‍വതങ്ങളിലും അനുഭവപ്പെടുന്ന ചലനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌

web desk 3: