X

കലിഫോര്‍ണിയയില്‍ ഭൂചലനം

വാഷിങ്ങ്ടണ്‍ ഡിസി: തെക്കന്‍ കാലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം. ഇന്നലെ നടന്ന ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചിന് സമീപം ഭൂനിരപ്പില്‍നിന്നു 16.8 കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവ കേന്ദ്രമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയുള്ള ലോസ് ആഞ്ചലസിലും പ്രകമ്പനം അനുഭവപ്പെട്ടു. ടര്‍സാന, സാന്‍ ദിമാസ്, ലോംഗ് ബീച്ച്, പൊമോണ, ടോറന്‍സ് എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പില്ലെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂചലനത്തെ കുറിച്ച് സൂചന ലഭിച്ച ഒരു പക്ഷിയുടെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിട്ടു. ഭൂചലന സമയത്ത് പക്ഷി കൂട്ടില്‍ നിന്ന് പുറത്തേക്ക് പറക്കുന്നതും ശേഷം തിരിച്ചെത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

chandrika: