X

മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികൾക്കും സാമ്പത്തിക ബ​ഹിഷ്കരണം; പ്രതിജ്ഞയെടുത്ത് തീവ്ര ഹിന്ദുത്വ വാദികൾ

ഛത്തീസ്ഗഡില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് തീവ്ര വലതുപക്ഷ സംഘടനകള്‍. ഏപ്രില്‍ 8ന് സംസ്ഥാനത്തെ ബെമെതാര ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം. ജഗ്ദല്‍പൂരില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് തീരുമാനം.

ഹിന്ദു മതസ്ഥരുടെ കടമുറികള്‍ തിരിച്ചറിയാന്‍ പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച പ്രതിജ്ഞയും നടന്നിരുന്നു. എന്നാല്‍ ചടങ്ങില്‍ നിന്ന് ബി.ജെ.പി വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്.

‘രാജ്യത്തെ എല്ലാ വിഭാഗങ്ങളുടേയും ഉന്നമനത്തിനും വികസനത്തിനുമായാണ് ബി.ജെ.പി എപ്പോഴും പ്രവര്‍ത്തിക്കുന്നത്. 2 ദിവസം മുമ്പ് വിശ്വഹിന്ദു പരിഷത്ത് ധര്‍ണയ്ക്കും ബന്ദിനും ആഹ്വാനം ചെയ്തു, അതിന് ബിജെപിയും പിന്തുണ നല്‍കി. പ്രതിഷേധത്തിനിടെ ബന്ധപ്പെട്ട സംഘടന പ്രതിജ്ഞയെടുത്തു, സാമൂഹിക വിവേചനം പോലുള്ള കാര്യങ്ങള്‍ ബിജെപി പിന്തുണയ്ക്കുന്നില്ല,’ എന്നായിരുന്നു സംഭവത്തിന് പിന്നാലെ ബി.ജെ.പിയുടെ ഒഔദ്യോഗിക പ്രതികരണം.

അതേസമയം മുന്‍ ബി.ജെ.പി എം.പി ബസ്താര്‍ ദിനേശ് കശ്യപ്, ഛത്തീസ്ഗഡ് രാജകുടുംബാം?ഗമായ കമല്‍ ചന്ദ്ര ഭന്ദ്ജിയോ, ജില്ലാ അധ്യക്ഷന്‍ രൂപ് സിങ് മാണ്ഡവി, വിശ്വഹിന്ദു പരിഷത് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ എണ്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ ഛത്തീസ്ഗഡില്‍ ഏപ്രില്‍ എട്ടിനായിരുന്നു സംഭവം നടന്നത്. 2 യുവാക്കള്‍ തമ്മില്‍ ആരംഭിച്ച വഴക്ക് ഉടനെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി പരിണമിക്കുകയായിരുന്നു. ഇരു സംഘങ്ങളും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഒരു യുവാവ് കൊല്ലപ്പെടുകയുും 3 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം കലാപം ദൗര്‍ഭാ്യകരമാണെന്നും ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.

webdesk13: