X
    Categories: indiaNews

നാലാം പാദത്തിലും സാമ്പത്തിക വളര്‍ച്ച കുറഞ്ഞു; കണക്കുകള്‍ പുറത്തുവിട്ട് സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും ജി.ഡി.പി വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍. ഇതോടെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലാണ് സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിച്ചത്.

ജനുവരി -മാര്‍ച്ച് ത്രൈമാസ പാദത്തില്‍ 4.1 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം കൈവരിച്ചതെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തെ ആകെ വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായും കുറഞ്ഞു. ജനുവരിയിലെ ധനമന്ത്രാലയത്തിന്റെ പ്രതീക്ഷിത കണക്കു പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം 8.8 ശതമാനം ജി.ഡി.പി വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു. രൂക്ഷമായ വിലപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കുമാണ് സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടിച്ചതെന്നാണ് വിലയിരുത്ത ല്‍. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസ പാദത്തില്‍ 5.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം കൈവരിച്ചിരുന്നത്.

മോദി സര്‍ക്കാറിനു കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നത് കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ജി.ഡി.പി കണക്കുകള്‍. ജനുവരി – മാര്‍ച്ച് പാദത്തില്‍ കാര്‍ഷിക വളര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. 4.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

അതേസമയം ഉത്പാദന മേഖലയില്‍ 0.2 ശതമാനത്തിന്റെ ഇടിവുണ്ടായി. സര്‍ക്കാര്‍ ചെലവിനെ ആശ്രയിച്ചു നില്‍ക്കുന്ന പൊതുഭരണം, പ്രതിരോധം, മറ്റ് സേവന മേഖലകള്‍ എന്നിവയില്‍ മാത്രമാണ് ഭേദപ്പെട്ട(7.7 ശതമാനം) വളര്‍ച്ചയുണ്ടായത്. ഖനി, ക്വാറി, നിര്‍ മ്മാണ മേഖലകളില്‍ 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം കേന്ദ്ര സര്‍ക്കാ രിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രം ഗത്തെത്തി. വംശീയ വിശുദ്ധി യല്ല, മറിച്ച് ജോലി സുരക്ഷയും സാമ്പത്തിക ഭദ്രതയുമാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യമെന്ന് രാഹുല്‍ പറഞ്ഞു.

Chandrika Web: