X

മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്; ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും നോട്ടീസയച്ചു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല.

കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരി​ഗണിക്കവെ ഇ.ഡി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു. കിഫ്ബി മസാല ബോഡിന്റെ ഫണ്ട് വിനിയോ​ഗ തീരുമാനങ്ങളിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇതിൽ ഇഡി വ്യക്തമാക്കി.

ഫണ്ട് ചെലവഴിക്കലിൽ സ്ഥിരതയില്ലെന്ന കാര്യം ഐസക്കിന് ബോധ്യമുണ്ടായിരിക്കാമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത ഐസക്ക് എല്ലാത്തിനെയും  വെല്ലുവിളിക്കുകയാണെന്നും ഇ.ഡിയുടെ കൗണ്ടർ അഫിഡവിറ്റിലുണ്ടായിരുന്നു.
ആറ് തവണ സമൻസ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തതിനെ വിമർശിച്ച ഇഡി, നിലപാട് നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരി​ഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റി. ഇതിനിടെയാണ് ഇ.ഡി ഏഴാമത്തെ സമൻസ് തോമസ് ഐസക്കിന് അയച്ചിരിക്കുന്നത്.

webdesk13: