X

സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി പരിശോധന

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡിയുടെ പരിശോധന തുടരുന്നു.. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിൽ ഉൾപ്പടെ 12 ഇടത്താണ് പരിശോധന നടക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.ഇഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്.പൊലീസ് സംഘവും ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പമുണ്ട്.

webdesk15: