X

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍; ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആര്‍.ടി.യുടെ വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ക്ക് ഇത്തവണ തിരഞ്ഞെടുക്കാന്‍ അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാന്‍ കൂടുതല്‍സമയം വേണ്ടിവരുന്നതിനാല്‍ സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) കൂട്ടുമെന്നും വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇവയില്‍ കൂടുതല്‍ ചോദ്യങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടുന്ന പാഠഭാഗത്തില്‍ നിന്നായിരിക്കും. പാഠഭാഗങ്ങള്‍ www.education.kerala.gov.in, www.scertkerala.gov.in എന്നീ വെബ്‌സൈറ്റ് കളില്‍ ലഭ്യമാണ്.

web desk 1: