X

വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഗൗരവത്തോടെ പരിഗണിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാര്യം അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പഴക്കം ചെന്ന രീതിയിലാണുള്ളതെന്ന് റാവത്ത് പറഞ്ഞു. ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു യന്ത്രം ഉപയോഗിക്കുന്നില്ല. സ്വതന്ത്രമായ രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം. നെറ്റ്‌വര്‍ക്കുകളുമായി ബന്ധിപ്പിക്കാത്തതാണ് ഇതിന്റെ പ്രധാന പ്രശ്‌നമെന്നും റാവത്ത് പറഞ്ഞു.

chandrika: