X
    Categories: MoreViews

രാഷ്ട്രീയരംഗത്ത് ധാര്‍മികത നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ധാര്‍മികത നഷ്ടമായതാണ് രാഷ്ട്രീയരംഗത്തെ പ്രതിസന്ധിക്കു കാരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എതിര്‍ചേരിയിലുള്ളവരെ ചാക്കിട്ടു പിടിക്കുന്നത് മഹത്തായ കാര്യമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള സംവാദത്തിലാണ് പാര്‍ട്ടികള്‍ക്കെതിരെ റാവത്ത് രംഗത്തുവന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തുന്നത് തടയാന്‍ ബിജെപിയും അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസും നടത്തിയ നീക്കങ്ങള്‍ നാടകീയമായിരുന്നു. നേതാക്കളെ സ്വാധീനിക്കുന്നതിന് തന്ത്രപരമായി പണമിറക്കുന്നതും സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്താനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതും പാര്‍ട്ടികള്‍ക്കിടയില്‍ വ്യാപിച്ചിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

chandrika: