X

തദ്ദേശ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന് പരിസമാപ്തി കുറിച്ച് അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 22151 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

നാലു ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലെ 6839 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ആരോഗ്യവകുപ്പ് നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് അവസാന മണിക്കൂറില്‍ വോട്ടു ചെയ്യാം.

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലും വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്.

 

 

 

web desk 3: