X

വൈദ്യുത പോസ്റ്റുകള്‍ വഴി കേരളം മുഴുവന്‍ ഇന്‍ര്‍നെറ്റ്

തിരുവനന്തപുരം: സാങ്കേതിക മുന്നേറ്റത്തിനൊപ്പം കുതിക്കാന്‍ കേരളവും ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ധനമന്ത്രി ടി.എം തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി. വൈദ്യുതി ശൃംഖലക്കു സമാന്തരമായി ഒരുക്കുന്ന പ്രത്യേക ഒപ്റ്റിക് ഫൈബര്‍ പാത വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നത്. 18 മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ആയിരം കോടി രൂപയുടെ മൂലധനം കിഫ്ബി വഴി ഇതിനായി സമാഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമാക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

chandrika: