X

പൊട്ടി വീണ വൈദ്യുതി ലൈനില്‍ കടിച്ചു; ഷോക്കേറ്റ് ആറ് കുറുക്കന്മാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ മരം വീണതിനെ തുടര്‍ന്നാണ് വൈദ്യുത കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയാണ് നാട്ടുകാര്‍ കുറക്കന്മാര്‍ ഷോക്കേറ്റ് ചത്തുകിടക്കുന്നത് കണ്ടത്. അതുവഴി മറ്റാരും കടന്നു പോകാത്തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

എല്ലാ കുറുക്കന്മാരും വൈദ്യുതി കമ്പിയില്‍ കടിച്ച നിലയിലാണ് ചത്തു കിടക്കുന്നത്. ഒരു കുറുക്കന് ഷോക്കേറ്റപ്പോള്‍ മറ്റ് അഞ്ചു കുറുക്കന്മാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരിക്കും ഈ അപകടമെന്നാണ് സംശയിക്കുന്നത്.

web desk 1: