X

മസ്ജിദിനേക്കാള്‍ വൈദ്യുതി ബില്ല് ക്ഷേത്രങ്ങള്‍ക്കോ? പ്രചാരണങ്ങള്‍ക്ക് കെഎസ്ഇബിയുടെ മറുപടി

തിരുവനന്തപുരം: മസ്ജിദുകള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും വൈദ്യുതി ബില്‍ കുറവാണെന്നും ക്ഷേത്രങ്ങള്‍ക്ക് കൂടുതലാണെന്നുമുള്ള വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി). വൈദ്യുതി ബില്ലിലെ വ്യത്യാസം ആരോപിച്ച് മാസങ്ങളായി വാട്‌സപ്പിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശത്തിന് ഫെയ്‌സ്ബുക്കിലൂടെയാണ് കെഎസ്ഇബി മറുപടി നല്‍കിയത്.

‘മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്…
ക്രിസ്ത്യന്‍ പള്ളി 2.85/, മസ്ജിദ് 2.85/,
ക്ഷേത്രത്തിനു യൂണിറ്റ് 8 രൂപ…’-ഇങ്ങനെയായിരുന്നു പ്രചാരണം.

എന്നാല്‍ വസ്തുത ഇതല്ലെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ എന്ന Quasi Judicial Body അംഗീകരിച്ചു നല്‍കിയിരിക്കുന്ന താരിഫ് പ്രകാരം ക്ഷേത്രത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെഎസ്ഇബി വൈദ്യുതി ബില്‍ തയാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാല്‍, ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളില്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്‌സഡ് ചാര്‍ജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്. ഇതാണ് വാസ്തവം.

 

 

 

web desk 1: