X

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

webdesk14: