X

ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: മേലാര്‍ക്കോട് പള്ളിനേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നെമ്മാറ മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളിനേര്‍ച്ചക്കിടെയാണ് ആന ഇടഞ്ഞത്. ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്.

ആസ്പത്രിയിയലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. തൃശൂരില്‍ നിന്നുള്ള എലിഫന്റ്‌സ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് മണിക്കൂറുകളുടെ ശ്രമത്തിനിടെയാണ് ആനയെ തളച്ചത്. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു.

chandrika: