X
    Categories: MoneyNews

ജെഫ് ബെസോസിനെ പിന്തള്ളി ഇലോണ്‍ മസ്‌ക് ലോക കോടീശ്വരന്മാരില്‍ ഒന്നാമന്‍

ലണ്ടന്‍: ലോക കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാര്‍നിര്‍മാതാക്കളായ ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ഓഹരിവിപണിയില്‍ ടെസ്‌ലയുടെ മൂല്യം 4.8 ശതമാനം വര്‍ധിച്ചതോടെയാണ് ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്‌ക് ഒന്നാമതെത്തിയത്.

ബ്ലൂംബര്‍ഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് 188.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ സമ്പാദ്യം. ബെസോസിനെക്കാള്‍ 1.5 ബില്യണ്‍ ഡോളര്‍ അധികമാണിത്.

2017 ഒക്ടോബര്‍മുതല്‍ ബെസോസായിരുന്നു പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ 12 മാസത്തിനിടെ മസ്‌കിന്റെ ആസ്തിയില്‍ 150 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണുണ്ടായത്.2020ല്‍മാത്രം ടെസ്‌ലയുടെ ഓഹരിമൂല്യം 743 ശതമാനം വര്‍ധിച്ചു.

 

web desk 3: