X

എമര്‍ജന്‍സി അലര്‍ട്ട്‌; പണി കിട്ടിയത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക്

അടിയന്തര മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇന്നലെ അടിയന്തര സന്ദേശം ലഭിച്ചപ്പോൾ വിനയായത് ചില ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക്. സിം കാര്‍ഡ് ഉപയോഗിച്ച് കണക്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് പണികിട്ടിയത്. ഇത്തരം സ്കൂട്ടറുകളിലും ഈ അടിയന്തര സന്ദേശം വന്നു. ആദ്യം ഇംഗ്ലീഷിലും, പിന്നീട് മലയാളത്തിലും എത്തി.

എന്നാല്‍ അതിന് ശേഷം പല സ്കൂട്ടറുകളുടെ ഡിസ്പ്ലേ കേടായി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ചില സ്കൂട്ടറുകളില്‍ വ്യാപകമായി ഈ പ്രശ്നം കണ്ടു. സന്ദേശം വന്നതിന് പിന്നാലെ സ്കൂട്ടര്‍ ഡിസ്പ്ലേ പൂര്‍ണ്ണമായും ബ്ലാക്കായിരുന്നു. സ്കൂട്ടര്‍ ഉടമകളുടെ ഗ്രൂപ്പുകളിലും മറ്റും ഇത് ചര്‍ച്ചയായി.

പരാതികൾ വ്യാപകമായതോടെ ഇതിന് പരിഹാരവുമായി കമ്പനികള്‍ ഉടന്‍ എത്തി. സ്കൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാനായിരുന്നു നിർദേശം. ഇത്തരത്തില്‍ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ചില സ്‌കൂട്ടറുകളുടെ ഡിസ്പ്ലേ തിരിച്ചെത്തി. എന്തായാലും ഇത് സംബന്ധിച്ച് സ്കൂട്ടര്‍ കമ്പനികള്‍ മുന്നറിയിപ്പൊന്നും നല്‍കിയില്ലെന്ന് ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്.

webdesk14: