X
    Categories: indiaNews

ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളുമില്ല; പുതിയ നിര്‍ദേശവുമായി പൊലീസ്

കൊല്‍ക്കത്ത: ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന തീരുമാനവുമായി കൊല്‍ക്കത്ത പൊലീസ്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പൊലീസ് പുറത്തിറക്കി.

ഡിസംബര്‍ എട്ട് മുതല്‍ കൊല്‍ക്കത്ത പൊലീസിന്റെ പരിധിയില്‍ നിയമം പ്രാബല്യത്തില്‍ വരും. ഫെബ്രുവരി രണ്ട് വരെയാണ് ഉത്തരവിന് സാധുതയുള്ളത്.

അതിനിടെ ഹെല്‍മെറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഹെല്‍മെറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഇതിനായി ഹെല്‍മെറ്റ് ഇല്ലാത്തവര്‍ പൊലീസ് സ്റ്റേഷനില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മമത വ്യക്തമാക്കി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: