X

ബിനീഷ് കോടിയേരിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും

ബംഗളൂരു: ലഹരി മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് (ഇഡി) ചോദ്യം ചെയ്യും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍.

ബംഗളൂരു ശാന്തി നഗറിലെ ഇഡി ഓഫീസില്‍ ബിനീഷ് കോടിയേരിയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടു കേസില്‍ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചാണ് ഇഡി വിവരങ്ങള്‍ തേടുന്നത്. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു.

കന്നഡ സീരിയല്‍ നടി ഡി. അനിഖക്കും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനുമൊപ്പം നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത അനൂപ്, ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെയാണ് കമ്മനഹള്ളിയില്‍ ഹോട്ടല്‍ നടത്തിയതെന്ന് മൊഴി നല്‍കിയിരുന്നു. ഹോട്ടല്‍ നടത്തിപ്പിന് തുക കൈമാറിയതായി ബിനീഷും സമ്മതിച്ചിട്ടുണ്ട്. ഹോട്ടലിന്റെ മറവില്‍ നടന്ന ലഹരി ഇടപാടുകള്‍ ബിനീഷിന്റെ അറിവോടെയായിരുന്നോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

web desk 1: