X

കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുക: മുസ്‌ലിം ലീഗ്

കോഴിക്കോട്: ആസന്നമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂണ്ട് പലകയാകുമെന്ന് 2023 ഏപ്രില്‍ 2 ഞായറാഴ്ച സൂം പ്ലാറ്റുഫോമില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പോളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി വിലയിരുത്തി. കര്‍ണാടകയില്‍ ബി ജെ പി യുടെ പരാജയം അനിവാര്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സര്‍വ്വേകളിലും കോണ്‍ഗ്രസിന് മികച്ച സാധ്യതകയാണ് കല്‍പിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിക്ഷേധമുണ്ട്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഗവര്‍മെണ്ടാണ് ഇപ്പോള്‍ കര്‍ണാടക ഭരണത്തിലുള്ള ബസവരാജ ബൊമ്മെയുടേത്.

പരാജയം മുന്നില്‍ കണ്ട ബി ജെ പി മറയില്ലാതെ മത ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ്. 4 ശതമാനം ഉണ്ടായിരുന്ന മുസ്ലിം സംവരണം റദ്ദാക്കിയത് ഇതിന്റെ ഭാഗമാണ്.ഈ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പരാജയം ഉറപ്പാക്കേണ്ട ബാധ്യത മുസ്ലിം ലീഗിനുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ ജയിച്ചു കയറാനള്ള ബി ജെ പി ശ്രമത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ യോഗം തീരുമാനിച്ചു. മുസ്ലിം സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.

ബി ജെ പി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷള്‍ നേരിടുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്യാനും കൃത്യത ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു.ബിജെപി യെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം രൂപം നല്‍കും .ഇതിന്റെ ഭാഗമായി പാര്‍ട്ടി ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ പര്യടനം നടത്തും .മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ നിലനില്പിന് തന്നെ ഭീഷണിയാകുന്ന സംഘ് പരിവാറിനെ പരാജയപ്പെടുത്താന്‍ വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കൊണ്‌ഗ്രെസ്സ് നേതൃത്തിന് പിന്തുണ കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളുടെയും ശക്തി ബി ജെ പി യെ പരാജയപ്പെടുത്തുന്നതിനു തൊട്ടടുത്ത എതിരാളിയായ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് വേണ്ടി വിനിയോഗിക്കുകയാണ് വേണ്ടത് എന്നും പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ആഹ്വാനം ചെയതു.

തിങ്കളാഴ്ച ഡല്‍ഹിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത സംവരണ രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കാന്‍ ഇ ടി മുഹ്ഹമ്മദ് ബ്ഷീര്‍ എം പി യെയും നവാസ് കനിയെയും യോഗം ചുമതലപ്പെടുത്തി .തദവസരത്തില്‍ കര്‍ണാടാകാ തെരെഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ടുന്ന രാഷ്ട്രീയ നിലപാടുകളും രൂപപ്പെടുത്തും .യോഗത്തില്‍ പൊളിറ്റിക്കല്‍ അഫേര്‍സ് കമ്മിറ്റി ചെയര്മാന് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു . ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന്‍ ഉത്ഘാടനം ചെയ്തു .ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .ഓര്‍ഗനൈസിങ് സെക്രെട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ , ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി , ഭാരവാഹികളായ ഖുര്‌റം അനീസ് ഉമ്മര്‍ , ദസ്തഗീര്‍ ആഗ , സിറാജ് ഇബ്രാഹിം സേട്ട് , കെ എ എം അബൂബക്കര്‍ ,സി കെ സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു .കര്‍ണാടക അസംബ്ലി തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന ദേശീയ നേതാക്കളുടെ പര്യടനത്തിന് അന്തിമ രൂപം നല്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി .

webdesk11: