X

എറണാകുളം മെഡിക്കല്‍ കോളേജില്‍ അലഞ്ഞു നടന്ന പശുവിനെ വിറ്റു; ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരന്‍ വിറ്റു. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡ്രൈവര്‍ ബിജു മാത്യുവാണ് പശുവിനെ വിറ്റത്. കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്. പ്രതി ഇത്തരത്തില്‍ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കന്നുകാലികളെ മോഷ്ടിച്ച വില്‍ക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. കന്നുകാലികളെ കാണാതായതില്‍ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ക്യാംപസില്‍ അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇണക്കിയെടുക്കാറുണ്ട്. പിന്നീട് കച്ചവടക്കാരുമായി കരാറുണ്ടാക്കി ഇണങ്ങിയ പശുവിനെ വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി.

webdesk14: