X
    Categories: indiaNews

റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല’; രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് പരിതാപകരമാണെന്നും കോടതി വിമർശിച്ചു. റോഡരികിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വിഗ്രഹാരാധന നടത്തി വന്നിരുന്ന കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് കോടതിയുടെ വിമർശനം.

സ്വകാര്യ വസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി ശക്തി മുരുഗനാണ് ഹരജി നൽകിയത്. ഇയാളുടെ പുരയിടത്തിന് പുറത്ത് അയൽവാസി ഒരു കല്ല് വെച്ച് ആരാധന നടത്തി തുടങ്ങി എന്നാണ് മുരുഗന്റെ പരാതി.

കല്ലിനെ അയല്‍വാസി തുണി പുതപ്പിച്ച് പൂജിക്കാൻ തുടങ്ങിയെന്നും ഇതിൽ പിന്നെ സ്ഥലത്ത് പ്രവേശിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും ശക്തി മുരുഗന്റെ ഹരജിയിൽ പറയുന്നു. കല്ല് നീക്കാൻ പൊലീസ് സംരക്ഷണം വേണമെന്നും ഇദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

webdesk13: