X

കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള പരീക്ഷകള്‍ മലയാളത്തിലും എഴുതാം

കേന്ദ്രസേനകളിലേക്കുള്ള പ്രവേശന പരീക്ഷ 13 പ്രാദേശിക ഭാഷകളില്‍ കൂടി നടത്താന്‍ തീരുമാനം. സിആര്‍പിഎഫ്, ബി എസ് എഫ് തുടങ്ങി ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ നടത്താനാണ് തീരുമാനം. 2024 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

പരീക്ഷകള്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷയില്‍ മാത്രം നടത്തുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കം നിരവധി നേതാക്കളും സംസ്ഥാന പ്രതിനിധികളും എതിര്‍പ്പ് അറിയിച്ചിരുന്നു.

 

webdesk11: