X

കൂട്ടനാട്ടില്‍ കൂട്ട പാലായനം; കനത്ത മഴയ്ക്ക് സാധ്യത: വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

 

പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടയില്‍ ഇന്ന വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റ പ്പെട്ട് കഴിയുന്നത്. ഇപ്പോള്‍ രക്ഷപ്പെടുന്നവര്‍ കുട്ടനാട്ടില്‍ നിന്ന് പാലായനം ചെയ്യുകയാണ്.

ഇതിനിടയില്‍ ഇടുക്കിയില്‍ നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് 800 ക്യൂമെക്‌സ് ആയി കുറച്ചു. 2401.56 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാരിയാറില്‍ ജലനിരപ്പ് 141.15അടിയാണ്. അതേസമയം വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരുകയാണ്. ആലപ്പുഴ മഗരത്തിലെ കനാലുകളിലും വെള്ളം നറയുന്നു. ബീച്ചിനടുത്തുള്ള പൊഴിമുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

chandrika: