X

പ്രവാസികള്‍ക്കായുള്ള ക്വാറന്റീന്‍ കാലാവധി ചുരുക്കി പുതിയ മാര്‍ഗനിര്‍ദേശം

Kochi: Medics screen passengers after an Air India Express flight brought stranded Indian nationals from Abu Dhabi, UAE, as part of the repatriation exercise ‘Vande Bharat Mission’, at the airport in Kochi, Thursday night, May 7, 2020. 354 Indian nationals were brought to Kerala from Abu Dhabi by two special flights. (PTI Photo) (PTI08-05-2020_000022B)

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധി പുനഃനിശ്ചയിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇനി വരുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചാല്‍ മതി. നേരത്തെ ഇത് പതിനാലു ദിവസമായിരുന്നു.

എന്നാല്‍ ഏഴു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞതിനു ശേഷം കോവിഡ് പരിശോധന നടത്തണം. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പുറത്തിറങ്ങാവു എന്നും നിര്‍ദേശമുണ്ട്.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റീനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവര്‍ക്ക് ഏഴ് ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

web desk 1: