X

പച്ചക്കറിക്ക് പൊള്ളുന്ന വില; നൂറിലേക്കെത്താന്‍ മത്സരിച്ച് സവാളയും ചെറിയ ഉള്ളിയും

ശബരിമല സീസണും ഉത്സവങ്ങളും വരാനിരിക്കെ പച്ചക്കറി വിലയില്‍ കുതിപ്പ്. അടുക്കളയിലെ അഭിവാജ്യ ഘടകമായ സവാളയും ചെറിയ ഉള്ളിയും നൂറിലെത്താന്‍ മത്സരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തും വിലവര്‍ധനവുണ്ട്. തമിഴ്‌നാട് മാര്‍ക്കറ്റിനെ ആശ്രയിച്ച് വില നിലനില്‍ക്കുന്ന പച്ചക്കറികള്‍ ക വില കയറിത്തുടങ്ങി.

പയര്‍, ബീന്‍സ് ഉള്‍പ്പെടെയുള്ളവയും വിലക്കയറ്റ പട്ടികയിലുണ്ട്. ഉത്സവ സീസണുകളും ശബരിമല മണ്ഡലകാലവും വരാനിരിക്കെ പച്ചക്കറിയുടെ വിലവര്‍ധന അടുക്കള ബജറ്റിനെ ബാധിച്ച് തുടങ്ങി. ഉള്ളിവില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വൈകാതെ 100 കടക്കുമെന്നതാണ് സ്ഥിതി. രണ്ടാഴ്ചക്കിടെ അഞ്ചിരട്ടിയോളം വില വര്‍ധിച്ചിട്ടുണ്ട്.

മിക്കവാറും വിഭവങ്ങളില്‍ ഉള്ളി പ്രധാന ഘടകമായതിനാല്‍ വിലക്കയറ്റം കാര്യമായി ബാധിക്കും. കിട്ടുന്നവക്ക് നിലവാരവും കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. ചെറുകിട വില്‍പനശാലകളില്‍ സവാളക്ക് 60 മു തല്‍ 70 രൂപ വരെയാണ് വില. ചെറിയ ഉള്ളി 80 കടന്നു.

വെണ്ടയ്ക്കും 70 മുതലാണ് വില. ബീറ്റ്‌റൂട്ട്, കാബേജ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവക്കും വില 50 കടന്നു. നേരത്തേ ഓണത്തിന് മുമ്പും പ ച്ചക്കറി വില വന്‍തോതില്‍ വര്‍ധിച്ചിരുന്നു.

പിന്നീട് ഓണത്തോടെ വിലകുറഞ്ഞു. അന്ന് തക്കാളിയുടെ വിലയും വന്‍തോതില്‍ ഉയര്‍ന്നിരുന്നു. വില ഉയരുന്നത് മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നില്ലെങ്കില്‍ നേരത്തേയുണ്ടായതുപോലെ വലിയ വിലവര്‍ധനയാകും ഉണ്ടാവുക.

webdesk13: