X

അശ്ലീല ചിത്രങ്ങളെ തടയാന്‍; ഉപയോക്താക്കളോട് നഗ്ന ചിത്രം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍ പ്രതികാരത്തിന്റെ ഭാഗമായി പ്രചരിക്കുന്നത് തടയാന്‍ കഴിയുന്ന രീതിയില്‍ പരീക്ഷണത്തിനാണ് ഫെയ്‌സ് ബുക്ക് ഒരുങ്ങിയിരിക്കുന്നത്. പഴയ ബന്ധത്തിലെ പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത് തടയാനാണ് ഉപയോക്താക്കളോട് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഫെയ്‌സ് ബുക്ക് ആവശ്യപ്പെടുന്നത്.

നമ്മള്‍ അറിയാതെ പ്രചരിക്കുന്ന നമ്മുടെ അശ്ലീല ചിത്രങ്ങള്‍ തടയാന്‍ പുതിയ പദ്ധതിക്ക് കഴിയുമെന്നാണ് ഫെയ്സ്ബുക്കിന്റ വാദം.
ഇതിനായി സ്വന്തം നഗ്ന ചിത്രങ്ങള്‍ മെസജര്‍ വഴി അയച്ചുതരാനാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നത്.

സ്വന്തം നഗ്‌ന ചിത്രങ്ങള്‍ മെസജര്‍ വഴി അയക്കുന്നതിലൂടെ, ഈ ചിത്രം ഉപയോഗിച്ച് പ്രത്യേക തരം ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാന്‍ സാധിക്കും. ഈ ഫിഗര്‍ കോഡ് ഉപയോഗിച്ച്  അതേ വ്യക്തിയുടെ ചിത്രം വീണ്ടും അപ്ലോഡുചെയ്യാനുള്ള ഏതെങ്കിലും ശ്രമങ്ങളെ തിരിച്ചറിയാനും തടയാനും സാധിക്കുന്നു. സമ്മതത്തോടെയല്ലാതെ  നഗ്‌ന ചിത്രം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.

ഗവണ്‍മെന്റിന്റെ സഹകരണത്താടെ ഓസ്‌ട്രേലിയയിലാണ് ഫെയ്‌സ് ബുക്ക് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ഇ-സേഫ്റ്റി കമ്മീഷണര്‍ ജൂലിയ ഇമാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയകളിലാണ് പരീക്ഷണം നടപ്പിലാക്കുന്നത്.

ഉപയോക്താക്കള്‍ ആദ്യം ഓണ്‍ലൈനായി ഇ-സേഫ്റ്റി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് ഇ-സേഫ്റ്റി കമ്മീഷണര്‍ വെബ്‌സൈറ്റില്‍ തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടും. കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ച ചിത്രങ്ങളെ സംബന്ധിച്ച് ഫെയ്‌സ്ബുക്കനെ അറിയിക്കുന്നു. കോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഫെയ്‌സ്ബുക്കിന് ഭാവിയില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നു.

chandrika: