X

ഫെയ്‌സ്ബുക് അതിന്റെ പേര് മാറ്റുന്നു; സ്മാര്‍ട്ട് ഫോണടക്കമുള്ള നിര്‍മാണമേഖലയിലേക്കും കണ്ണ്

വാഷിങ്ടണ്‍: സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക് അതിന്റെ ബ്രാന്റ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഒരു സോഷ്യല്‍ മീഡിയ കമ്പനി എന്ന നിലയില്‍ നിന്ന് അതിന്റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിക്കാനുദ്ദേശിച്ചു കൊണ്ടാണ് പേര് മാറ്റുന്നത്. ഇന്‍സ്റ്റഗ്രം, വാട്‌സപ്പ് എന്നിവയുടെ കൂടി ഉടമസ്ഥരായ ഫെയ്‌സ്ബുക് പുതിയ പേര് കണ്ടെത്തിയെന്നാണ് വിവരം.

ഒക്ടോബര്‍ 28ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയ ലേബല്‍ ഒഴിവാക്കി കൂടുതല്‍ ജനപ്രിയമാക്കാനുദ്ദേശിച്ചാണ് പേരു മാറ്റുന്നത്. എന്നാല്‍ ഫെയ്‌സ്ബുക് ഔദ്യോഗികമായി പേരുമാറ്റത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. യുഎസ് ടെക്‌നോളജി ബ്ലോഗ് ആയ വെര്‍ജിനാണ് പേരുമാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഫെയ്‌സ്ബുക്കിന്റെ ഉപഭോഗം നിലവിലുള്ളത് പോലെ തന്നെ തുടരും. അതിനാല്‍ തന്നെ പേരുമാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ ഫെയ്‌സ്ബുക് ഉന്നമിടുന്നുണ്ട്. അതും കൂടി ലക്ഷ്യം വച്ചാണ് പേരുമാറ്റം. ബ്രാന്റ് നെയിം മാറുന്നതോടെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രം, വാട്‌സപ്പ് എന്നിവ ഈ മാതൃകമ്പനിക്ക് കീഴില്‍ വരും.

web desk 1: