X
    Categories: Newstech

ഹൃസ്വ വിഡിയോകള്‍ പോസ്റ്റ് ചെയ്താലും ഇനി പണമുണ്ടാക്കാം; പുതിയ പ്രഖ്യാപനവുമായി ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ഇനി ഹൃസ്വ വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും വരുമാനം ലഭ്യമാക്കും. ബ്ലോഗ്‌പോസ്റ്റിലൂടെയാണ് കമ്പനി ഈ കാര്യം അറിയിച്ചിരിക്കുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാവും വരുമാനം നല്‍കുക.

ഒരു മിനിറ്റ് വരെയുള്ള വിഡിയോകളിലൂടെ യൂസര്‍മാര്‍ക്ക് പരസ്യവരുമാനം നേടാനാകുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. നേരത്തെ അത് മൂന്ന് മിനിറ്റായിരുന്നു. കൂടാതെ, ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് അവരുടെ ഫേസ്ബുക്ക് സേറ്റാറികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സ്റ്റിക്കറുകള്‍ പോലുള്ള പരസ്യങ്ങളും ഫേസ്ബുക്ക് പരീക്ഷിച്ചേക്കും.

തങ്ങളുടെ സ്‌പോട്ട്‌ലൈറ്റ് എന്ന ഫീച്ചര്‍ ഉപയോഗിച്ച് ഹ്രസ്വ വിഡിയോകള്‍ നിര്‍മ്മിക്കുന്ന യൂസര്‍മാര്‍ക്ക് സ്‌നാപ്ചാറ്റ് പ്രതിദിനം ഒരു ഡോളര്‍ നല്‍കുന്നുണ്ട്.

web desk 3: