X
    Categories: indiaNews

രാജ്യത്ത് വിമാനത്താവളങ്ങളില്‍ ഇനി മുഖം മതി

ന്യൂഡല്‍ഹി: വിമാന യാത്രികര്‍ക്ക് എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ നടപടികള്‍ വേഗത്തിലാക്കാനായി ആവിഷ്‌കരിച്ച ഫേഷ്യല്‍ റക്കഗ്നിഷന്‍ സംവിധാനം രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡിങ് പാസുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ആദ്യ ചെക്ക് ഇന്‍ പോയിന്റില്‍ നിന്ന് യാത്രക്കാരനക്കുറിച്ചുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഇത് ബോര്‍ഡിങ് പാസുമായി ബന്ധിപ്പിക്കും. തുടര്‍ന്നുള്ള ചെക്ക് ഇന്‍ പോയിന്റില്‍ യാത്രക്കാരന്‍ രേഖകള്‍ അനുമതിക്കായി സമര്‍പ്പിക്കുകയോ കാത്തിരിക്കുകയോ ചെയ്യേണ്ടി വരില്ല. പകരം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തുമ്പോള്‍ തന്നെ ഫേഷ്യല്‍ റക്കഗ്നിഷന്‍ സംവിധാനം വഴി യാത്രക്കാരനെ തിരിച്ചറിയുന്നതിനാല്‍ നേരിട്ട് കടന്നുപോകാനാകും.

ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ മൂന്ന് വിമാനത്താവളങ്ങളിലാണ് ഇന്നലെ സംവിധാനം നിലവില്‍ വന്നത്. ഡല്‍ഹി, മുംബൈ, വരാണസി വിമാനത്താവളങ്ങളിലാണിത്. ആഭ്യന്തര വിമാന യാത്രക്കാരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ അനുവദിക്കുക. പരീക്ഷണം വിജയകരമായാല്‍ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും രാജ്യാന്തര യാത്രക്കാര്‍ക്കുമായി പദ്ധതി വ്യാപിപ്പിക്കും.ഹൈദരാബാദ്, കൊല്‍ക്കത്ത, പുനെ, വിജയവാഡ വിമാനത്താവളങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത.് 2023 മാര്‍ച്ചിനു മുമ്പായി ഈ വിമാനത്താവളങ്ങളിലും എഫ്.ആര്‍.ടി നിലവില്‍ വരും.

 

web desk 3: