X
    Categories: indiaNews

ഡോ. മന്‍മോഹന്‍ സിങ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥി; പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

ന്യൂഡല്‍ഹി: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മുഖ്യാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തയാണിത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണമാണിത് എന്നതാണ് വസ്തുത. അത്തരത്തിലൊരു ക്ഷണം മന്‍മോഹന്‍ സിങ്ങിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. 2021 ജനുവരി 21നാണ് ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.

തന്റെ രാഷ്ട്രീയ ജീവിതത്തിലൂടനീളം ഇന്ത്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച നേതാവാണ് ജോ ബൈഡന്‍. സെനറ്റര്‍ എന്ന നിലയിലും വൈസ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം ഇന്ത്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 2008ല്‍ യുഎസ് സെനറ്റ് അംഗമായിരിക്കെ ഇന്ത്യ-യുഎസ് ആണവകരാറിന് അംഗീകാരം ലഭിക്കാന്‍ സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന ബൈഡന്‍ അനുകൂല സമീപനം സ്വീകരിച്ചിരുന്നു.

മാത്രമല്ല യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥിയായി ആരെയും ക്ഷണിക്കാറില്ല. എല്ലാവരും അതിഥികള്‍ മാത്രമാണ്. ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇതുവരെ ഒരു ഇന്ത്യന്‍ നേതാവിനെയും അതിഥിയായി ക്ഷണിച്ചിട്ടില്ല എന്നതാണ് വസ്തുത.

ചന്ദ്രിക വെബ് ഡെസ്‌ക്‌: