X

പടിക്കെട്ടിലെത്തി ഫയല്‍ തീര്‍പ്പാക്കിയ ജഡ്ജി; പ്രചരിച്ച ആ ഫോട്ടോക്കു പിന്നില്‍

 

കോടതി പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങിവന്ന് തീര്‍പ്പാക്കിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ട്രെന്റായിരുന്നു. തെലങ്കാനയിലായിരുന്നു സംഭവം. മുന്‍ സുപ്രീംകോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവാണ് തന്റെ ഫെയ്‌സ്ബുക്കില്‍ ഈ ചിത്രത്തോടൊപ്പം വാര്‍ത്ത നല്‍കിയത്.

 

വൃദ്ധയായ സ്ത്രീയോടൊപ്പം തറയിലിരുന്ന് പരാതി കേള്‍ക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു പ്രചരിച്ചത്. വൃദ്ധക്കു പറയാനുള്ളതു കേള്‍ക്കുന്ന ജഡ്ജി ആണ് അതെന്ന രീതിയിലായിരുന്നു ചിത്രത്തിനു പ്രചാരം കിട്ടിയത്. എന്നാല്‍ ഇദ്ദേഹം ഒരു ജഡ്ജിയല്ല, ജയശങ്കര്‍ ഭുപല്‍പള്ളി എന്നു പേരുള്ള തെലങ്കാനയിലെ ജില്ലയുടെ കലക്ടറാണ്. അബ്ദുല്‍ അസീം എന്നാണ് കലക്ടറുടെ പേര്. പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കാന്‍ വന്ന വൃദ്ധയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന കലക്ടറാണ് ചിത്രത്തിലുള്ളത്. ഇവരുടെ പരാതി ഉടനടി തീര്‍പ്പാക്കി കൊടുക്കകുയും ചെയ്തിട്ടുണ്ട്. ചിത്രം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമവാണ്.

വൃദ്ധയായ സ്ത്രീ ജഡ്ജിയെ കാണാന്‍ കോടതി പടിക്കലെത്തി. ഉടനെ പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും കേസില്‍ പരിഹാരം വിധിക്കുകയും ചെയ്തു. രണ്ടുവര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസ് ഇതോടെ തീര്‍പ്പായി എന്നായിരുന്നു വാര്‍ത്ത.  വൃദ്ധയുടെ പരാതി കലക്ടര്‍ തീര്‍പാക്കി കൊടുത്തതിനെയാണ് ജില്ലാ ജഡ്ജിയായി വ്യാജ പ്രചാരണം നടത്തിയത്. വ്യാജചിത്രവും വിവരവും പങ്കുവെച്ച  മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ കനത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

web desk 1: