X

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: ഉത്തരാഖണ്ഡില്‍ മുസ്‌ലിംകളുടെ കടകള്‍ കത്തിച്ചു പരക്കെ അക്രമം

ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി നഗരത്തില്‍ മുസ്ലികള്‍ക്കു നേരെ പരക്കെ അക്രമം. വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കിയും അക്രമം അഴിച്ചു വിട്ടുമാണ് രണ്ടായിരത്തോളം യുവാക്കള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ താണ്ഡവമാടിയത്. സംഘപരിവാര സംഘടനകളും ചില പ്രാദേശിക കച്ചവടക്കാരുമാണ് ഇതിനു പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പത്തു വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം യുവാവ് പീണ്ഡിപ്പിച്ചു എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമങ്ങള്‍.

പെണ്‍കുട്ടിയുടെയും യുവാവിന്റെയും ശരീരത്തിന്റെ പകുതി ഭാഗങ്ങള്‍ മാത്രമാണ് വീഡിയോയില്‍ കാണുന്നത്. മുഖങ്ങള്‍ കാണിക്കുന്നില്ല. ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടിയെ മുസ്ലിം സമുദായത്തിലെ യുവാവ് പീഡിപ്പിച്ചു എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുറിച്ചിരുന്നു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടായിരത്തോളം പേര്‍ അഗസ്ത്യമുനി പോലീസ് സ്‌റ്റേഷനു മുന്നില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തമ്പടിക്കുകയായിരുന്നു. പിന്നീട് ഈ സംഘം നഗരത്തില്‍ മുസ്ലിംകള്‍ക്കു നേരെ അഴിഞ്ഞാടുകയായിരുന്നു.

മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കടകള്‍ കൊള്ളയടിക്കുയും, മൊബൈല്‍ ഫോണുകളും വാച്ചുകളും തുണികളും പച്ചക്കറികളും കടകളില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയും കടകള്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍ മുസ്ലിംകളില്‍ നിന്ന് ആരും പ്രകോപനം ഉണ്ടാക്കിയില്ല. രുദ്രപ്രയാഗ് ജില്ലാ പോലീസ് സുപ്രണ്ട് പറഞ്ഞു.

chandrika: