X
    Categories: indiaNews

വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് ഭാര്യ ചെലവിനായി പണം നല്‍കണമെന്ന് കോടതി

Judge holding gavel in courtroom

ന്യൂഡല്‍ഹി: വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവിന് ഭാര്യ മാസംതോറും ചെലവിന് പണം നല്‍കണമെന്ന് കോടതി. മുസഫര്‍ നഗറിലെ കുടുംബകോടതിയുടേതാണ് വിധി. ചെലവിന് പണം തരാന്‍ ഭാര്യയോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടാണ് മുസഫര്‍നഗര്‍ സ്വദേശി കോടതിയെ സമീപിച്ചത്.

വര്‍ഷങ്ങളായി ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ജീവിക്കാന്‍ മറ്റു വഴികളില്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന ഭാര്യയോട് ജീവിതച്ചെലവിന് പണം ലഭിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 1955ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2013ലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

12,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന ഭാര്യയോട് മാസം തോറും 1000 രൂപ ഭര്‍ത്താവിന് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യക്കോ ഭര്‍ത്താവിനോ പങ്കാളിയില്‍ നിന്ന് ജീവിതച്ചെലവിന് പണം അനുവദിക്കുന്ന ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ 24 പ്രകാരമാണ് കോടതി ഉത്തരവ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: