X
    Categories: indiaNews

കര്‍ഷക പ്രതിഷേധത്തിലെ ‘ഹീറോ’യ്‌ക്കെതിരെ പ്രതികാര നടപടി; കൊലപാതക ശ്രമത്തിന് കേസ്

ന്യൂഡല്‍ഹി: ഹരിയാനയിലെ അംബാലയില്‍ കര്‍ഷകര്‍ക്കു നേരെ പൊലീസ് ഉപയോഗിച്ച ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ പ്രതികാര നടപടി. പ്രതിഷേധത്തിലെ ഹീറോ ആയി മാറിയ 26കാരന്‍ നവ്ദീപ് സിങിനെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.

പരമാവധി ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണിത്. കലാപത്തിന് പ്രേരിപ്പിച്ചതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.

പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ വാഹനത്തിന് മുകളില്‍ കയറി ജലപീരങ്കി ഓഫ് ചെയ്തിരുന്നത്. നവ്ദീപിനെ പിടികൂടാനായി ഒരു പൊലീസുകാരന്‍ വാഹനത്തിന് മുകളിലേക്ക് കയറിയെങ്കിലും സമീപത്തുള്ള ട്രക്കിലേക്ക് കയറി ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നവ്ദീപിന് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു.

കര്‍ഷക സംഘടനാ നേതാവ് ജെയ് സിങ്ങിന്റെ മകനാണ് നവ്ദീപ്. ‘പഠന ശേഷം അച്ഛന്റെ കൂടെ കൃഷിപ്പണിയിലാണ്. നിയമവിധേയമല്ലാത്ത ഒരു പണിയും ചെയ്തിട്ടില്ല. കര്‍ഷകര്‍ക്കു നേരെ നടത്തിയ ജലപീരങ്കി പ്രയോഗം തടയുകയാരുന്നു’- നവ്ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Test User: