X

ഒരടി പിന്നോട്ടില്ലാതെ കര്‍ഷകര്‍; കേന്ദ്ര തന്ത്രങ്ങള്‍ പാളി, വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി:കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച പിന്നെയും പരാജയപ്പെട്ടു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വീണ്ടും ചര്‍ച്ച നടത്താന്‍ ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങളില്‍ എട്ടു ഭേദഗതികള്‍ കൊണ്ടു വരാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. എന്നാല്‍ അത് കണ്ണില്‍ പൊടിയിടാനുള്ള പരിപാടിയാണെന്നും അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ നിലപാടെടുത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കവിഞ്ഞൊരു വിട്ടുവീഴ്ചക്കും തങ്ങളില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വേ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. കര്‍ഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളും പങ്കെടുത്തു.

web desk 1: