X

കേന്ദ്രത്തിനിത് അവസാന അവസരം; ഇനിയൊരു ചര്‍ച്ചയുണ്ടാവില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എട്ടാം ദിവസത്തിലേക്ക്. ഇന്ന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.

പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ച് വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചു വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുള്ള അവസാനത്തെ അവസരമാണ് ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷകര്‍ പറഞ്ഞു. നാലു തവണയാണ് ഇതുവരെ ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. കര്‍ഷക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്.

ഡല്‍ഹിയില്‍ ഓരോ ദിവസവും കര്‍ഷകരുടെ എണ്ണം പെരുകി പെരുകി വരികയാണ്. രാജ്യത്തിന്റെ പല ദിക്കുകളില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നു. ഈ സാഹചര്യത്തില്‍ പ്രക്ഷോഭം എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാനാണ് കേന്ദ്രവും ബിജെപിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഈ ചര്‍ച്ച സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല.

web desk 1: