X

ഡല്‍ഹിയില്‍ കിസാന്‍ റിപ്പബ്ലിക്; പ്രതിഷേധം, ലാത്തിചാര്‍ജ്ജ്, സംഘര്‍ഷം

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍റാലിയ്ക്ക് നേരെ പൊലീസ് അതിക്രമം. രാജ്യതലസ്ഥാനം യുദ്ധക്കളമായി. വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേരെത്തി. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹി നഗരത്തിലെത്തിയത്.

മുന്‍കൂര്‍ നിശ്ചയിച്ചതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച് നടന്നത്. പലയിടത്തും ബാരിക്കേഡുകള്‍ തകര്‍ത്ത് റാലി മുന്നോട്ട് പോയി. റാലിയെ തടയാന്‍ നിരന്തരം പൊലീസ് ശ്രമിച്ചെങ്കിലും ഡല്‍ഹി അതിര്‍ത്തി കടന്ന് മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ക്കായി. ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിന് കാരണമാക്കി. മാര്‍ച്ചിന് നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി കര്‍ഷകര്‍ക്കും പൊലീസിനും പരിക്കേറ്റു.

നേരത്തെ സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടിരുന്നു. ആയിരകണക്കിന് പേരാണ് ആറുമേഖലകളില്‍ നിന്നായി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രവേശിച്ചത്. സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാനമേഖലകളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹി മെട്രോറെയില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: