X
    Categories: keralaNews

കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Close up of male hands in bracelets behind back

കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. വിമാത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തറില്‍ നിന്ന് കണ്ണൂരിലെത്തിയപ്പോഴാണ് അറസ്റ്റ്.

ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. കുട്ടി ഗര്‍ഭിണിണിയാണെന്ന് മനസ്സിലായതോടെ കുറ്റം ബന്ധുവായ പത്താം ക്ലാസുകാരന്റെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം.

വീട്ടില്‍ വരാറുള്ള പത്താംക്ലാസുകാരനായ ബന്ധുവാണ് പീഡിപ്പിച്ചത് എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതരും അധ്യാപകരും പെണ്‍കുട്ടിയുമായി വിശദമായി സംസാരിച്ചപ്പോഴാണ് പിതാവ് തന്നെയാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: